സാമ്പിൾ / Free sample
മഞ്ഞയങ്കി അണിഞ്ഞ രാജാവ്
റോബർട്ട് ഡബ്ലിയു ചേംബേഴ്സ്
English
The war with Germany, following the acquisition of the Samoan Islands, left no visible wound on the Republic. The temporary occupation of Norfolk by the invading army was forgotten in the joy of repeated naval victories, and the preposterous plight of General von Gartenlaub’s army in New Jersey was laughed at. The Cuban and Hawaiian investments returned a hundred per cent in one year; the Samoan archipelago became a coaling station of value. The country was in a position to defend itself. Every coast city was fortified, and the army, organized according to the Prussian system, and trained by General Staff, numbered 300,000 men, with a reserve of a million more. Six magnificent cruiser-squadrons patrolled the high seas, and at last the gentlemen from the West were convinced that a college for the training of diplomats was as necessary as a naval academy, so that the country was no longer represented abroad by incompetent patriots. The nation was prosperous; Chicago, rebuilt since the second great fire, had risen from its ruins in white and imperial majesty, a marvel of architectural creation, beautiful as a gem, and more than ever the White City of the world. Everywhere the metropolis had been improved. In New York, even, the sudden desire for decency had swept away many an eyesore, and the streets, widened, paved, and lighted, were planted with trees, and the squares laid out with fountains. The elevated railroads were torn down and replaced by subways. New public buildings and barracks were architectural models. The stone wharves around the island were made into parks, a blessing to the people. The State subsidized the theatre and the opera. Foreign Jews were excluded, as a matter of self-preservation, and the new independent negro state of Suwanee was formed, emigration regulated, new laws of citizenship passed, and executive powers centralized, thus promoting the peace and welfare of the country. The government had solved the Indian problem, and the nation sighed with relief when the Indian cavalry, in their picturesque uniforms, replaced the ragamuffin troops of the old War Department. After the great congress of religions, fanaticism and intolerance had been buried, and charity and love began to unite the warring creeds, so that many thought the millennium had dawned in the New World. But self-preservation is the first law. Germany, Italy, Spain, and Belgium, writhing in the throes of anarchy, Russia, watching from the Caucasus, held them each in turn helpless and bound.
മലയാളം
സാമോവൻ ദ്വീപുകൾ കൈവശപ്പെടുത്തിയതിനെത്തുടർന്ന് ജർമ്മനിയുമായി ഉണ്ടായ യുദ്ധം റിപ്പബ്ലിക്കിൽ ദൃശ്യമായ മുറിവുകളൊന്നും അവശേഷിപ്പിച്ചില്ല. അധിനിവേശ സൈന്യം നോർഫോക്ക് താൽക്കാലികമായി കൈവശപ്പെടുത്തിയത് ആവർത്തിച്ചുള്ള നാവിക വിജയങ്ങളുടെ സന്തോഷത്തിനിടയിൽ വിസ്മരിക്കപ്പെട്ടു. ന്യൂജേഴ്സി സ്റ്റേറ്റിൽ ജനറൽ വോൺ ഗാർട്ടൻലോബിന്റെ സൈന്യത്തിന് നേരിട്ട പരിഹാസ്യമായ ദുരവസ്ഥയും ജനങ്ങൾ മറന്നു. ക്യൂബൻ, ഹവായ് നിക്ഷേപങ്ങൾ നൂറു ശതമാനം ലാഭം നൽകി; സാമോവ പ്രദേശം കൽക്കരി സംഭരണ കേന്ദ്രമെന്ന നിലയിൽ വിലയേറിയ ഒന്നായി മാറി. രാജ്യം പ്രതിരോധത്തിൽ അതീവ സുസജ്ജമായിരുന്നു. എല്ലാ തീരദേശ നഗരങ്ങളിലും പ്രതിരോധ കോട്ടകൾ സജ്ജീകരിച്ചിരുന്നു; പ്രഷ്യൻ സമ്പ്രദായമനുസരിച്ച് ജനറൽ സ്റ്റാഫിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച സൈന്യം 3,00,000 പേരായി വർദ്ധിപ്പിക്കപ്പെട്ടു , കൂടാതെ പത്ത് ലക്ഷം പേരുടെ കരുതൽ സേനയുമുണ്ടായിരുന്നു. ആറ് ഗംഭീരമായ ക്രൂസർ-യുദ്ധക്കപ്പൽ വ്യൂഹങ്ങൾ കടൽപ്പാതകളിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്നു. നയതന്ത്രജ്ഞരെ പരിശീലിപ്പിക്കുന്നതിനായി ഒരു കോളേജ് അത്യാവശ്യമാണെന്ന് പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള മാന്യന്മാർ ഒടുവിൽ സമ്മതിച്ചു. അതുകൊണ്ടുതന്നെ, കഴിവുകെട്ട രാജ്യസ്നേഹികളല്ല വിദേശങ്ങളിൽ നമ്മെ പ്രതിനിധീകരിച്ചിരുന്നത്. രാജ്യം ഐശ്വര്യപൂർണ്ണമായിരുന്നു; രണ്ടാമത്തെ വലിയ തീപിടുത്തത്തിന് ശേഷം തകർന്നുപോയ ചിക്കാഗോ നഗരം അതിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വെളുത്തതും സാമ്രാജ്യത്വപരമായ ഗാംഭീര്യത്തോടെയും ഉയർത്തെഴുന്നേറ്റു. 1893-ൽ ഒരു കളിപ്പാട്ടം പോലെ നിർമ്മിച്ച ‘വെളുത്ത നഗര’ത്തേക്കാൾ മനോഹരമായിരുന്നു അത്. എല്ലായിടത്തും മോശം വാസ്തുവിദ്യയ്ക്ക് പകരം നല്ലത് വന്നുകൊണ്ടിരുന്നു. ന്യൂയോർക്കിൽ പോലും മാന്യതയ്ക്കായുള്ള പെട്ടെന്നുള്ള ആഗ്രഹം നിലവിലുണ്ടായിരുന്ന പല വൈരൂപ്യങ്ങളെയും തുടച്ചുനീക്കി. തെരുവുകൾ വീതികൂട്ടി, ശരിയായി ടാർ ചെയ്യുകയും വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു; മരങ്ങൾ നട്ടുപിടിപ്പിച്ചു, ചതുരങ്ങൾ (Squares) നിർമ്മിച്ചു, ഉയർന്നുനിൽക്കുന്ന റെയിൽവേ ഘടനകൾ പൊളിച്ചുമാറ്റി പകരം ഭൂഗർഭ പാതകൾ നിർമ്മിച്ചു. പുതിയ സർക്കാർ കെട്ടിടങ്ങളും ബാരക്കുകളും വാസ്തുവിദ്യയുടെ മികച്ച മാതൃകകളായിരുന്നു. ദ്വീപിന് ചുറ്റുമുള്ള കല്ല് പാകിയ കടവുകൾ പാർക്കുകളാക്കി മാറ്റി, ഇത് ജനങ്ങൾക്ക് വലിയൊരു അനുഗ്രഹമായി. സ്റ്റേറ്റ്, തിയേറ്ററിനും ഓപ്പറയ്ക്കും സബ്സിഡി നൽകിയത് ഗുണകരമായി. സ്വയം സംരക്ഷണത്തിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ജൂതന്മാരെ ഒഴിവാക്കിയത്, സ്വാനി (Suanee) എന്ന പുതിയ സ്വതന്ത്ര നീഗ്രോ സ്റ്റേറ്റിന്റെ രൂപീകരണം, കുടിയേറ്റം നിയന്ത്രിക്കൽ, പൗരത്വത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ, എക്സിക്യൂട്ടീവ് അധികാരങ്ങൾ കേന്ദ്രീകരിക്കൽ എന്നിവയെല്ലാം രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും കാരണമായി. ഗവൺമെന്റ് റെഡ് ഇന്ത്യൻ പ്രശ്നം പരിഹരിക്കുകയും, പഴയ യുദ്ധകാര്യ സെക്രട്ടറി തട്ടിക്കൂട്ടിയ സേനകൾക്ക് പകരം തനതായ വേഷമണിഞ്ഞ ഇന്ത്യൻ കുതിരപ്പടയാളികളെ നിയോഗിക്കുകയും ചെയ്തപ്പോൾ രാജ്യം ആശ്വാസ നിശ്വാസം ഉതിർത്തു. മതങ്ങളുടെ കൂറ്റൻ കോൺഗ്രസിന് ശേഷം, മതഭ്രാന്തും അസഹിഷ്ണുതയും കുഴിച്ചുമൂടപ്പെടുകയും ദയയും സ്നേഹവും പോരാടുന്ന മതവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, ‘സഹസ്രാബ്ദങ്ങളുടെ സമാധാന കാലം’ (Millennium) പുതിയ ലോകത്ത് എത്തിക്കഴിഞ്ഞുവെന്ന് പലരും കരുതി. പക്ഷേ, സ്വയം സംരക്ഷണം പ്രഥമ നിയമമാണ്. ജർമ്മനിയും ഇറ്റലിയും സ്പെയിനും ബെൽജിയവും അരാജകത്വത്തിന്റെ പിടച്ചിലിൽ അമരുമ്പോൾ, കോക്കസസിൽ നിന്ന് നോക്കിനിന്ന റഷ്യ അവരെ ഓരോരുത്തരെയായി കീഴ്പെടുത്തി ബന്ധിക്കുന്നത് അശരണമായ ദുഃഖത്തോടെ അമേരിക്കയ്ക്ക് നോക്കിനിൽക്കേണ്ടി …